വൈപ്പിൻ: ഞാറക്കൽ താലൂക്ക് ആശുപത്രിക്ക് കെ.എസ്.എഫ്.ഇ മുഖേന ലഭ്യമാക്കിയ ആംബുലൻസ് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഫ്‌ളാഗ് ഓഫ് ചെയ്തു. കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ ആംബുലൻസ് കൈമാറി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ ജിജി വിൻസെന്റ്, സുബോധ ഷാജി, ഇ.കെ. ജയൻ, സ്ഥിരംസമിതിഅംഗം അഗസ്റ്റിൻ മണ്ടോത്ത്, ഞാറക്കൽ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ചെറിയാൻ വാളൂരാൻ, ആശുപത്രി സൂപ്രണ്ട് ഡോ.എം.കെ.വിമല, എ.ജി എം.വി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. തീരദേശ പരിപാലന അതോറിട്ടി അംഗം എ.പി. പ്രിനിൽ, ജിഡ ജനറൽ കൗൺസിൽ അംഗം കെ.കെ. ജയരാജ്, മാരിടൈം ബോർഡ് അംഗം അഡ്വ.സുനിൽ ഹരീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.