കൊച്ചി: ട്രയാഗിംൾ കമ്പനി സംഘടിപ്പിക്കുന്ന അർബൻ ഗല 2023 ഇന്നും നാളെയുമായി കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കും. 150 ൽപരം വനിതാ സംരംഭകർ പങ്കെടുക്കും. നൂറോളം ബ്രാൻഡുകൾ എക്‌സിബിഷനിൽ പ്രദർശിപ്പിക്കും. അർബൻ ഗലയോടനുബന്ധിച്ച് വിമൻ എന്റർപ്രിനർ അവാർഡ്, ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ അവാർഡ് വിതരണം, അർബൻ ഹോട്ട് കോട്ടിയർഫാഷൻ ഷോ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് ആറിന് ഫാഷൻ ഷോ നടക്കും. പ്രവേശനത്തിന് പാസുണ്ട്. പൊതുജനങ്ങൾക്ക് പങ്കെടുക്കാം. രാവിലെ 11 മുതൽ രാത്രി പത്തുവരെയാണ് പ്രവേശനമെന്ന് ട്രയാംഗിൾ കമ്പനി ഭാരവാഹികളായ അലീന, കാതറിൻ, മോണിക്ക എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.