വൈപ്പിൻ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജകമണ്ഡലം കൺവെൻഷനും ജില്ലാ നേതൃ സമ്മേളനവും ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റുമാരായ എം. സി. പോൾസൺ, അബ്ദുൽ റസാഖ്, ജിമ്മി ചാക്കിയത്ത്, ഡിലീറ്റ് പോൾ , ജില്ലാ സെക്രട്ടറിമാരായ പോൾ ജെ. മാമ്പിള്ളി, പോൾ ലൂയിസ്, ജോയ്, വി. കെ.ജോയ്, മാത്തൻ ആക്കത്ത്, ജോസ് കുര്യാക്കോസ്, റിമോൾഡ് ആന്റണി തുടങ്ങിയവർ സംസാരിച്ചു.