vichara-ha
അങ്കമാലിയിൽ നടന്ന യു.ഡി.എഫ് കുറ്റവിചാരണ സദസ്സ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: ശബരിമല തീർത്ഥാാടകർ മാത്രമല്ല കേരളത്തിലെ മുഴുവൻ ജനങ്ങളും സർക്കാരിന്റെ ക്രൂരതയിൽ കണ്ണീർ വാർക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീപീഡന കേസുകളിലും കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളിലും സർക്കാർ വേട്ടക്കാരോടൊപ്പമാണന്നും അദ്ദേഹം പറഞ്ഞു. അങ്കമാലിയിൽ നടന്ന വിചാരണ സദസ് ഉദ്ഘാടനം ചെയ്യുകയായി​രുന്നു അദ്ദേഹം. റോജി എം.ജോൺ എം.എൽ. എ അദ്ധ്യക്ഷത വഹിച്ചു. എം.പി​ മാരായ ബെന്നി ബെഹനാൻ , എൻ.കെ.പ്രേമചന്ദ്രൻ , ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, അൻവർസാദത്ത് എം.എൽ.എ, കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ, കെ.പി.സി.സി സെക്രട്ടറി ഐ.കെ.രാജു, മുൻ എം.എൽ.എ പി.ജെ. ജോയി, നഗരസഭാ ചെയർമാൻ മാത്യു തോമസ്, ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ആന്റു മാവേലി, സെബി കിടങ്ങേൻ, യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ ടി.എം. വർഗീസ്, ഫോർവേഡ് ബ്ലോക്ക് നേതാവ് ബൈജു മേനാച്ചേരി എന്നിവർ സംസാരി​ച്ചു.