
കൊച്ചി: മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ) ഈമാസം 18 മുതൽ 20 വരെ നടക്കും. 960 കോടി രൂപ യാണ് വില്പനയിലൂടെ സമാഹരിക്കുന്നത്.
ഓഹരി വില്പനയിലൂടെ സമാഹരിക്കുന്ന തുക കമ്പനിയുടെ ഭാവി ആവശ്യങ്ങൾ നിറവേറ്റുന്നതിനും മൂലധന അടിത്തറ വികസിപ്പിക്കുന്നതിനും ഉപയോഗിക്കുമെന്ന് മുത്തൂറ്റ് മൈക്രോഫിൻ മാനേജിംഗ് ഡയറക്ടർ തോമസ് മുത്തൂറ്റ് പറഞ്ഞു.
200 കോടി രൂപയുടെ ഓഫർ ഫോർ സെയിലിൽ പ്രമോട്ടർമാരായ തോമസ് ജോൺ മുത്തൂറ്റിന്റെ 16.36 കോടി തോമസ് മുത്തൂറ്റിന്റെ 16.38 കോടിയും തോമസ് ജോർജ് മുത്തൂറ്റിന് 16.36 കോടിയും പ്രീതി ജോൺ മുത്തൂറ്റിന്റെ 33.74 കോടിയും ഓഹരികൾ ഉൾപ്പെടുന്നു. നിക്ഷേപകരായ ഗ്രേറ്റർ പസഫിക് ക്യാപിറ്റൽ 50 കോടി രൂപയുടെ ഓഹരികൾ വിറ്റഴിക്കും.