port

കൊച്ചി: പശ്ചിമേഷ്യയിലേക്ക് കണക്ടിവിറ്റി മെച്ചപ്പെടുത്താൻ എസ്.ഐ.ജി എന്ന പുതിയ പ്രതിവാര ചരക്കുനീക്ക സേവനത്തിന് ഡി.പി വേൾഡ് കൊച്ചി ഇന്റർനാഷണൽ കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനൽ തുടക്കം കുറിച്ചു. വൺ ലൈൻ കമ്പനി നിർവഹണം നടത്തുന്ന പുതിയ സർവീസ് സൗത്ത് ഈസ്റ്റ് ഏഷ്യയ്ക്കും മിഡിൽ ഈസ്റ്റിനും ഇടയിൽ ഇന്ത്യയുടെ വാണിജ്യബന്ധത്തെ ശക്തിപ്പെടുത്തും.


പുതിയ പ്രതിവാര സർവീസിന്റെ ഭാഗമായി 2800 ടിഇയു ശേഷിയുള്ള നാല് കപ്പലുകൾ മിഡിൽ ഈസ്റ്റിനും സൗത്ത് ഈസ്റ്റ് ഏഷ്യയ്ക്കും ഇടയിൽ നേരിട്ട് ചരക്കുനീക്കം നടത്തും.

ആഗോള വാണിജ്യത്തിൽ ഇന്ത്യയുടെ കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിന് നിരന്തരം നടത്തുന്ന യത്‌നങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ് എസ്‌ഐജി സേവനമെന്നു ഡിപി വേൾഡ് സി.ഒ.ഒ രവീന്ദർ ജോഹൽ പറഞ്ഞു,