
കൊച്ചി: ഇൻഡസ് എന്റർപ്രണേഴ്‌സ് (ടൈ) കേരള ഘടകത്തിന്റെ പന്ത്രണ്ടാമത് 'ടൈകോൺ കേരള 2023' കൊച്ചി ലേ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ സുചിത്ര എല്ല ഉദ്ഘാടനം ചെയ്തു. എം.ആർ.എഫ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അരുൺ മാമ്മൻ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ആരോഗ്യ വ്യവസായ വാണിജ്യ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ടൈ ഗ്ലോബൽ ബോർഡ് ചെയർമാൻ ശങ്കർ റാം എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
ടൈ കേരള പ്രസിഡന്റ് ദാമോദർ അവനൂർ, ടൈകോൺ കേരള 2023 വൈസ് പ്രസിഡന്റും ചെയർമാനുമായ ജേക്കബ് ജോയ്, അവാർഡ് കമ്മിറ്റി ചെയർ വിനയ് ജെയിംസ് കൈനടി, നവാസ് മീരാൻ, നിയുക്ത വൈസ് പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് എന്നിവർ സംസാരിച്ചു.