കൊച്ചി: നാഷണൽ സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിന് തുടക്കമായി. കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി അദ്ധ്യക്ഷത വഹിച്ചു. കേരള ജൂഡോ അസോസിയേഷൻ പ്രസിഡന്റ് കെ.വി. അൻവർ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ.ജെ. ജേക്കബ്, എസ്.എ.എസ് നവാസ്, ജനറൽ കൺവീനർ എ. ശ്രീകുമാർ, ജെ.ആർ. രാജേഷ്, വിരേന്തർ വശിഷ്ട്, കേരള ജൂഡോ അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ. ജോയ് വർഗീസ്, സെക്രട്ടറി പി.ആർ. റെൻ നന്ദി എന്നിവർ സംസാരിച്ചു.