കൊച്ചി: വടുതല പള്ളിക്കാവ് ദേവീക്ഷേത്രത്തിലെ തിരുവാതിര താലപ്പൊലി മഹോത്സവം 23 മുതൽ 27 വരെ തന്ത്രി ഇടപ്പള്ളി മനയ്ക്കൽ ദേവനാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി മരുതൂർക്കര മന വിനോദ് നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടക്കും. 23ന് വൈകിട്ട് 6.30ന് കളമെഴുത്തും പാട്ടും, 24ന് വൈകിട്ട് ഏഴിന് പൂമൂടൽ, താലംവരവ്, 25ന് വൈകിട്ട് ഏഴിന് നൃത്തനൃത്ത്യങ്ങൾ, 9.30ന് നാട്ടരങ്ങ്, 26ന് പകൽപ്പൂരം, താലംവരവ്, തിരുവാതിര, 27ന് പകൽപ്പൂരം, തെയ്യം തുടങ്ങിയവയാണ് പ്രധാനപരിപാടികൾ.