കോതമംഗലം: പട്ടികവർഗ ഊരുകളിലെ സ്ത്രീകൾക്കായി ആവിഷ്‌കരിച്ച 'കവർ ആൻഡ് കെയർ' പദ്ധതിയുടെയും മെഡിക്കൽ ക്യാമ്പിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്കുവേണ്ടി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട അഞ്ചുകുടി ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടന പ്രഖ്യാപനവും ഉല്ലാസ് തോമസ് നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ റാണിക്കുട്ടി ജോർജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.കെ.ദാനി, ലിസി അലക്‌സ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. സിബി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.