
തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിൽ ഭിന്നശേഷി ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.എ. ഗോപി, വികസനകാര്യ സമിതി അദ്ധ്യക്ഷ സുധ നാരായണൻ, പഞ്ചായത്ത് അംഗം എ.എസ്. കുസുമൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീജ ഗോപിനാഥ്, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അമൃതശിവൻ എന്നിവർ സംസാരിച്ചു. മത്സ്യ ഗ്രാമസഭ ചേർന്നു. 17 മുതൽ ജനുവരി 7 വരെയുള്ള ദിവസങ്ങളിൽ ഗ്രാമ പഞ്ചായത്തിലെ 20 വാർഡുകളിലേയും പദ്ധതി രൂപീകരണ ഗ്രാമസഭകളും ചേരുമെന്ന് പ്രസിഡന്റ് സജിത മുരളി അറിയിച്ചു.