h

ചോറ്റാനിക്കര :ചെമ്പിലരയൻ ജലോത്സവം മുറിഞ്ഞപ്പുഴയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. ചെമ്പിലരയൻജലോത്സവ കമ്മിറ്റിയുടെ അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കൂടിയ യോഗം ചെയർമാൻ അഡ്വ. എസ്. ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

ജനറൽ കൺവീനർ കെ. കെ. രമേശൻ അദ്ധ്യക്ഷനായി. ഇന്ന് നടക്കുന്ന ജലോത്സവത്തിൽ കേരളത്തിലെ പ്രമുഖരായ ഗോത്തുരുത്തു പുത്രൻ, താണിയൻ, തുരുത്തിപ്പുറം, പൊന്നരത്തമ്മ, സെന്റ് സെബാസ്റ്റ്യൻ നമ്പർ വൺ, ഹനുമാൻനമ്പർ വൺ.എന്നീ വള്ളങ്ങൾ മത്സരിക്കും.

വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യും. ജലോത്സവത്തിന്റെ റിപ്പോർട്ട്‌ ചെയർമാൻ എസ്.ഡി. സുരേഷ്ബാബു അവതരിപ്പിക്കും.ചെമ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുകന്യ സുകുമാരൻ അദ്ധ്യക്ഷത വഹിക്കും.

യോഗത്തിൽ ട്രഷറർ കെ. എസ്. രത്നാകരൻ, പി. എ. രാജപ്പൻ, അബ്ദുൽ ജലീൽ,പി. കെ. വേണുഗോപാൽ, ഹാരീഷ് മണഞ്ചേരി,ചന്ദ്രൻകാട്ടിക്കുന്ന്,പി.കെ. പ്രസാദ്,അശോകൻ ഇട്ടിക്കാളശ്ശേരി തുടങ്ങിയവർപ്രസംഗിച്ചു. ചടങ്ങിൽ വച്ച് ധീവര സഭയുടെ സഹായം പ്രസിഡന്റ്‌ കെ.എ. ഷാജി, സെക്രട്ടറി പി.വി. ഷാജി എന്നിവരിൽ നിന്നും ചെയർമാനും ഭാരവാഹികളും ചേർന്ന്സ്വീകരിച്ചു.