thiruvairanikulam

കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാർവതിദേവിയുടെ നടതുറപ്പ് മഹോത്സവ ദിനങ്ങളിൽ ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഗായിക കെ.എസ്.ചിത്ര ഉദ്ഘാടനം ചെയ്തു. 26 മുതൽ 2024 ജനുവരി 6 വരെയാണ് മഹോത്സവം. ഇന്ന് മുതൽ www.thiruvairanikkulamtemple.orgൽ ബുക്ക് ചെയ്യാമെന്ന് സെക്രട്ടറി കെ.എ.പ്രസൂൺ കുമാർ പറഞ്ഞു. ബുക്ക് ചെയ്യുന്നവർക്ക് പാർക്കിംഗ് ടിക്കറ്റുകളും ലഭിക്കും. ബുക്ക് ചെയ്യാത്തവർക്ക് സാധാരണ ക്യൂവിലൂടെയും ദർശനം നടത്താം.