അങ്കമാലി: തുറവൂർ ചൈതന്യ പുരുഷ സ്വയംസഹായ സംഘത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ഇന്ന് രാത്രി 7.30 ന് സംഘം പ്രസിഡന്റ് ലിക്സൺ ജോർജ് നിർവഹിക്കും. സെക്രട്ടറി റിജോ തളിയൻ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. മാർട്ടിൻ ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്യും.