അങ്കമാലി: മൂക്കന്നൂർ വിജ്ഞാനമിത്ര സാംസ്‌കാരികവേദിയുടെ നേതൃത്വത്തിൽ ഊർജസംരക്ഷണ ദിനം ആചരിച്ചു. വൈദ്യുതി ബോർഡ് സബ് എൻജിനിയർ ഷോബി ഏലിയാസ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിപ്രവർത്തകൻ പി.സി. തോമസ് അദ്ധ്യക്ഷത വഹിച്ചു. കേരള എനർജി മാനേജ്‌മെന്റ് സെന്റർ റസോഴ്‌സ്പേഴ്‌സൺ എം.കെ. വർഗീസ് ഊർജസംരക്ഷണവും പരിസ്ഥിതിയും എന്ന വിഷയത്തിൽ ക്ലാസെടുത്തു. വിജ്ഞാനമിത്ര സാംസ്‌കാരിക വേദി പ്രസിഡന്റ് ടി. എം. വർഗീസ്, വൈസ് പ്രസിഡന്റ് പി. എൽ. ഡേവീസ്, സെക്രട്ടറി പി. ഡി. ജോർജ്, ട്രഷറർ എ.പി. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.