അങ്കമാലി: എം.സി റോഡിൽ വേങ്ങൂർ ഡബിൾ പാലത്തിന് സമീപം തടിലോറി മറിഞ്ഞു. ആർക്കും പരിക്കില്ല. പാലക്കാട് ഭാഗത്തു നിന്ന് പെരുമ്പാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഡബിൾ പാലത്തിന് സമീപത്തെ വളവിൽ നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. ഇന്നലെ രാവിലെ 8.30നായിരുന്നു അപകടം. ലോറിയിലെ തടികൾ റോഡിലേക്ക് വീണതിനാൽ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടു. മറ്റൊരു വാഹനം എത്തിച്ച് തടി മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.