
തൃപ്പൂണിത്തുറ: എറണാകുളം കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ 21 മുതൽ ജനുവരി ഒന്നു വരെ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സരസ് മേളയോടനുബന്ധിച്ച് ഭാഗ്യചിഹ്ന പ്രദർശനവും ദീപശിഖാ പ്രയാണവും ഉദയംപേരൂർ പഞ്ചായത്തിൽ നിന്ന് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, സി.ഡി.എസ് ചെയർപേഴ്സൺ ഉഷധനപാലൻ, പഞ്ചായത്ത് അംഗം എ.എസ്. കുസുമൻ, സെക്രട്ടറി കെ.എച്ച്. ഷാജി എന്നിവർ ചേർന്ന് ദീപശിഖ ജില്ലാ മിഷന് കൈമാറി. അസി.സെക്രട്ടറി എസ്. സിന്ധു, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ആർ. ആരതി, ബി.പി.സി മാരായ പിന്റ ഷാജി, ചന്ദന അനുരാജ്, കെ.നീതു, കമ്മ്യൂണിറ്റി കൗൺസിലർ ലക്ഷ്മി, ആർ.പി മാരായ പ്രിൻസിയ ജോളി, ടി.വി. ബിനു എന്നിവർ പങ്കെടുത്തു.