
കൊച്ചി: തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ ബാങ്കിന്റെ ആരക്കുന്നം ശാഖയിൽ ആദ്യകാല ഇടപാടുകാരെ ആദരിച്ചു. ഇവിടെ സ്ഥാപിച്ച സൗരോർജ പ്ലാന്റിന്റെ ഉദ്ഘാടനം ബാങ്ക് ചെയർമാൻ ടി.സി ഷിബു നിർവഹിച്ചു. ഭരണ സമിതി അംഗം ഓമന പൗലോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബാങ്ക് ചീഫ് എക്സിക്യുട്ടിവ് ഓഫീസർ കെ ജയപ്രസാദ് സ്വാഗതവും ബോർഡ് ഒഫ് മാനേജ്മെന്റ് ചെയർമാൻ കെ.കെ രാമചന്ദ്രൻ, വ്യാപാരി, വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സാബു പോൾ തുടങ്ങിയവർ പങ്കെടുത്തു. ബ്രാഞ്ച്മാനേജർ രമ്യ നന്ദി പറഞ്ഞു.
ബാങ്ക് ലഭ്യമാക്കിയിട്ടുള്ള സൗരോർജ വായ്പകളെ കുറിച്ചുള്ള ഉപയോക്താക്കളുടെ സംശയങ്ങൾക്ക് വിവിധ കമ്പനികളുടെ പ്രതിനിധികൾ മറുപടി പറഞ്ഞു .