മൂവാറ്റുപുഴ: മുളവൂർ വിജ്ഞാനപോഷിണി ഗ്രന്ഥശാലയിലെ യുവജനവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് നാലിന് യുവജന സെമിനാർ സംഘടിപ്പിക്കും. വിവിധ തൊഴിൽ മേഖലകളിൽ 50 വർഷം പൂർത്തിയാക്കിയ രാജഗോപാലൻ, ഉദ്ദീൻ, ശേഖരൻ വടവൂർ എന്നിവരെ ആദരിക്കും. ലൈബ്രറി ഹാളിൽ നടക്കുന്ന സെമിനാർ തിരുവനന്തപുരം ജോയിന്റ് എക്‌സൈസ് കമ്മീഷണർ എം.എം. നാസർ ഉദ്ഘാടനം ചെയ്യും. ലൈബ്രറി വൈസ് പ്രസിഡന്റ് ഇ.എം.ഷാജി അദ്ധ്യക്ഷത വഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി മുഖ്യപ്രഭാഷണം നടത്തും.