ksrtc

കൊച്ചി: ക്രിസ്മസും പുതുവത്സരവും കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം കുറഞ്ഞ ചെലവിൽ വിനോദയാത്രകൾ നടത്താൻ ആകർഷകമായ ടൂർ പാക്കേജുകൾ കെ.എസ്.ആർ.ടി.സി ഒരുക്കി. സമീപജില്ലകളിലെ ഉൾപ്പെടെ മനംകവരുന്ന കാഴ്ചകൾ കാണാൻ കഴിയുന്ന പാക്കേജുകളാണ് ബഡ്‌ജറ്റ് ടൂറിസം സെല്ലുകൾ ഒരുക്കുന്നത്.

എറണാകുളം, ആലുവ, പിറവം, കൂത്താട്ടുകുളം, കോതമംഗലം ഡിപ്പോകളിൽ നിന്നാണ് ഇത്തവണ പാക്കേജുകൾ. 23 മുതൽ ജനുവരി ഒന്നു വരെയാണ് യാത്രകൾ.

കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം ആരംഭിച്ചിട്ട് രണ്ടുവർഷം പിന്നിടുമ്പോൾ ഓരോ യാത്ര കഴിയുമ്പോഴും കൂടുതൽ ആളുകളാണ് ബുക്കിംഗിനായി എത്തുന്നത്. കുറഞ്ഞ ചെലവിൽ യാത്രകൾ നടത്താൻ കെ.എസ്.ആർ.ടി.സി ഒരുക്കിയിരിക്കുന്ന ബഡ്ജറ്റ് ടൂറിസം 2021 നവംബർ ഒന്നിനാണ് ആരംഭിച്ചത്. മദ്ധ്യകേരളത്തിന് അകത്തും പുറത്തുമായുള്ള വിനോദയാത്രകളെല്ലാം ഹിറ്റായിക്കഴിഞ്ഞു.

ടൂർ പാക്കേജ്

എറണാകുളം ഡിപ്പോ

23, 28 മലക്കപ്പാറ- രാവിലെ ആറിന് പുറപ്പെട്ട് തുമ്പൂർമുഴി, അതിരപ്പള്ളി, ചാർപ്പ വെള്ളച്ചാട്ടം, വാഴച്ചാൽ, ഷോളയാർക്കാട്, ലോവർ ഡാം, ഷോളയാർ അപ്പർ ഡാം.

നിരക്ക് 600 രൂപ

24, 31 വാഗമൺ- രാവിലെ 5.30ന് പുറപ്പെട്ട് മുട്ടക്കുന്ന്, പൈൻ വാലി, പരുന്തുംപാറ, പാഞ്ചാലിമേട്.

നിരക്ക് 770 രൂപ

 26, 30 മാമലക്കണ്ടം- രാവിലെ 5.45ന് പുറപ്പെട്ട് ഭൂതത്താൻകെട്ട്, ഇഞ്ചത്തൊട്ടി, തൂക്കുപാലം, മാമലക്കണ്ടം, മാങ്കുളം, ആനക്കുളം, ലക്ഷ്മി ടീ എസ്റ്റേറ്റ്.

870 രൂപ

മറ്റ് ഡിപ്പോകൾ

ആലുവ, പിറവം കൂത്താട്ടുകുളം, കോതമംഗലം ഡിപ്പോകളിൽ നിന്ന് മലക്കപ്പാറ, ചതുരംഗപ്പാറ, മൂന്നാർ, വാഗമൺ, അഞ്ചുരുളി എന്നിവിടങ്ങളിലേക്കാണ് യാത്ര നടത്തുക. സഞ്ചാരികളുടെ ആവശ്യാനുസരണം ദിവസം നിശ്ചയിക്കും. ഓരോ യാത്രയ്ക്കും ടിക്കറ്റ് നിരക്ക് ഏകദേശം 650 രൂപയാകും. ഉച്ചഭക്ഷണമുള്ള പേക്കേജുകളുമുണ്ടാകും. കുറഞ്ഞത് 35 യാത്രക്കാരുണ്ടെങ്കിലേ ഒരു യാത്ര നടത്തു.

ബുക്കിംഗ്

ജില്ലാ കോ ഓർഡിനേറ്റർ- 9447223212

എറണാകുളം- 8129134848

ആലുവ- 9387079009, 9497707446

കോതമംഗലം- 9846926626

പിറവം- 9446206897

കൂത്താട്ടുകുളം- 9497415696

അവധിക്കാത്ത് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഒരുദിവസ ട്രിപ്പുകളാണ് നടത്തുക. റെസിഡൻസ് അസോസിയേഷനുകൾ, ചങ്ങാതിക്കൂട്ടങ്ങൾ, വായനശാലകൾ, മതസ്ഥാപനങ്ങൾ, ഓഫീസ് ഗ്രൂപ്പുകൾ എന്നിവിടങ്ങളിൽ നിന്ന് യാത്രക്കാരെ ലഭിക്കുമെന്നാണ് പ്രതീക്ഷ

പ്രശാന്ത് വേലിക്കകം

ജില്ലാ കോ ഓർഡിനേറ്റർ

കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം