ആലങ്ങാട്: ചെമ്പോരെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവത്തിന്റെ നോട്ടീസ് പ്രകാശനം ചെയ്തു. രക്ഷാധികാരി ചെമ്പോല ശ്രീകുമാറിന്റെ കൈയിൽ നിന്ന് ഉഷ അജിത് കുമാർ നോട്ടീസ് ഏറ്റുവാങ്ങി. സെക്രട്ടറി രാജീവ്, പ്രസിഡന്റ് ബാബു, ക്ഷേത്രം മേൽശാന്തി കൃഷ്ണദാസ് പോറ്റി, ചേന്ദമംഗലം രഘു മാരാർ, രാധാകൃഷ്ണൻ, അനിൽകുമാർ എന്നിവർ പങ്കെടുത്തു.