കോലഞ്ചേരി: 1971ലെ ബംഗ്ലാദേശ് യുദ്ധവിജയത്തിന്റെ സ്മരണാർത്ഥം കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് കോളേജ്, ഹൈസ്‌കൂൾ എൻ.സി.സി യൂണി​റ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ വിജയ് ദിവസ് ആചരിച്ചു. കസ്​റ്റംസ് അസിസ്​റ്റന്റ് കമ്മിഷണർ കെ.എസ്. ബിജുമോൻ മുഖ്യാതിഥിയായി. സ്കൂൾ മാനേജർ മാത്യു പി. പോൾ അദ്ധ്യക്ഷനായി. വിംഗ് കമാൻഡർ എം.ആർ. ഗോപാലകൃഷ്ണൻ, ഹെഡ്മിസ്ട്രസ് കെ.ടി. സിന്ധു, എൻ.സി.സി ഓഫീസർമാരായ ജിൻ അലക്‌സാണ്ടർ, രഞ്ജിത്ത് പോൾ, എം.ആർ. മിശ്ര എന്നിവർ സംസാരിച്ചു.