അങ്കമാലി: അങ്കമാലി നഗരസഭയിലെ വേങ്ങൂർ പത്താം വാർഡ് കൗൺസിലർ എ.വി.രഘു ജനസേവാകേന്ദ്രം സ്ഥാപിക്കുന്നതിനും ഭവനനിർമ്മാണത്തിനും സേവാഭാരതിക്ക് ഭൂമി ദാനം ചെയ്യുന്നു. ഇന്ന് വൈകിട്ട് 4ന് വേങ്ങൂർ ശ്രീജഗന്നാഥ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. കൗൺസിലർ അദ്ധ്യക്ഷത വഹിക്കും. സേവാഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.ഇ.പി. കൃഷ്ണൻ നമ്പൂതിരി ഭൂമിയുടെ രേഖകൾ ഏറ്റുവാങ്ങും. എസ്.രാമനുണ്ണി വിശിഷ്ടാതിഥിയാകും.