കുറുപ്പംപടി: മുടക്കുഴ പഞ്ചായത്ത് വാണിയപ്പിള്ളി ഡി.സി ഗവ. എൽ.പി സ്കൂൾ പാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേക്ക് ചലഞ്ച് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോയി ഐസക് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സോമി ബിജു, ഹെഡ്മിസ്ട്രസ് സിനി, ജോൺ സി. ബേസിൽ, ടി.കെ. ബിജു എന്നിവർ സംസാരിച്ചു.