പെരുമ്പാവൂർ: തുരുത്തിപ്ലി സെന്റ് മേരിസ് പബ്ലിക് സ്കൂളിന്റെ 21-ാം വാർഷികം സിനിമ,​ സീരിയൽ താരം ബോബൻ ആലമ്മൂടൻ ഉദ്ഘാടനം ചെയ്തു. വലിയ പള്ളി വികാരി ഫാ. യോഹന്നാൻ കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എം.പി. ജോർജ്,​ പ്രിൻസിപ്പൽ എം. ജിജിമോൾ പള്ളി സഹവികാരി ജോർജ് ഐസക് , മാനേജ്മെന്റ് അംഗങ്ങളായ എ. കുര്യാക്കോസ്, എൽദോ വർഗീസ്, ബേസിൽ വർഗീസ്, പി.ജെ. എൽദോസ്, സണ്ണി പോൾ , സെന്റ്.മേരീസ് കോളേജ് മാനേജർ കെ.വൈ. ജേക്കബ്, കൗൺസിൽ അംഗങ്ങളായ ജെ.കെ. റെജി, ടി.ജെ.ജോബി, അഡ്മിനിസ്ട്രേറ്റർ വി. ഫിലിപ്പോസ്, വൈസ് പ്രിൻസിപ്പൽ ആൻ സൂസൻ മാത്യു എന്നിവർ സംസാരിച്ചു.