മൂവാറ്റുപുഴ: എസ്.ആർ. മുരളീമോഹനന്റെ സ്മരണാർത്ഥം കുടുംബം ഏർപ്പെടുത്തിയിട്ടുള്ള കർമ്മയോഗി പുരസ്കാരം സനാതന സ്കൂൾ ഒഫ് ലൈഫ് മൂവാറ്റുപുഴ ഡയറക്ടർ നാരായണ ശർമ്മയ്ക്ക് പി.എസ്.സി മുൻചെയർമാൻ ഡോ. കെ.എസ് രാധാകൃഷ്ണൻ സമർപ്പിക്കും. ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 5 ന് മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എം.സി.സാബു ശാന്തി മുഖ്യപ്രഭാഷണം നടത്തും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.