പെരുമ്പാവൂർ: കൂവപ്പടി ഗണപതിവിലാസം എൻ.എസ്.എസ് കരയോഗം വനിതാസമാജം നാരായണീയ ദിനാചരണം നടത്തി. ഭാഗവതാചാര്യനും റിട്ട. സംസ്കൃത അദ്ധ്യാപകനുമായ നിലമ്പൂർ പി. ശിവദാസശർമ്മ കാർമ്മികത്വം വഹിച്ചു. കൂവപ്പടി സാന്ദ്രാനന്ദം സത്സംഗസമിതി അംഗങ്ങൾ സമ്പൂർണ നാരായണീയപാരായണത്തിൽ പങ്കാളികളായി. പ്രസാദസദ്യയും ഉണ്ടായിരുന്നു.