
മരട് : നഗരസഭയിലെ രണ്ടാം ഡിവിഷനിലെ കുണ്ടന്നൂർ- ചിലവന്നൂർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പി.ഡബ്ലു.ഡി ഡെപ്യൂട്ടി എൻജിനിയറെ ഉപരോധിച്ചു.
നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ , വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും രണ്ടാം ഡിവിഷൻ കൗൺസിലറുമായ ശോഭ ചന്ദ്രൻ , കൗൺസിലർമാരായ പി.ഡി. രാജേഷ്, മിനി ഷാജി, മോളി ഡെന്നി എന്നിവർ പങ്കെടുത്തു. ചീഫ് എൻജിനിയറുടെ ഓഫീസിൽ നിന്ന് എസ്റ്റിമേറ്റ് തയ്യാറാക്കി അയച്ചിട്ടുണ്ടന്നും ഫണ്ടിന്റെ അപര്യാപ്തതയാണ് നിർമ്മാണം വൈകുന്നതിന്റെ കാരണമെന്നും വിഷയം പരിഹരിക്കാമെന്ന് പി.ഡബ്ലൂ. ഡി ഉദ്യോഗസ്ഥർ ഉറപ്പു നൽകി.