
കൊച്ചി: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൻ.ഡി.എ ചുരുങ്ങിയത് നാല് സീറ്റ് നേടുമെന്ന് സംസ്ഥാന കൺവീനറും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. സീറ്റ് ചർച്ച ആരംഭിച്ചിട്ടില്ല. കേന്ദ്രനേതാക്കൾ കേരളത്തിൽ മത്സരിക്കുകയാണെങ്കിൽ മുന്നണിക്കു ഗുണം ചെയ്യുമെന്നും തുഷാർ മാദ്ധ്യമങ്ങളോടു പറഞ്ഞു. ജയസാദ്ധ്യത വിലയിരുത്തിയാകും സ്ഥാനാർത്ഥികളെ നിശ്ചയിക്കുക. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭവനസന്ദർശനം, പഞ്ചായത്ത്-ജില്ലാ യോഗങ്ങൾ, റാലി തുടങ്ങിയവ നടത്തും.