മൂവാറ്റുപുഴ: വകടാതി - കാരക്കുന്നം ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥ‌ർ സ്ഥല പരിശോധന നടത്തി. 35 വർഷം മുമ്പത്തെ അലൈൻമെന്റിൽ ഉൾപ്പെടെ കാര്യമായ മാറ്റം വരുത്തിയാണ് റോഡ് നിർമ്മാണത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. അലൈൻമെന്റ് സ്ഥിരീകരിക്കുന്നതിനു വേണ്ടിയാണ് സ്ഥലപരിശോധന നടത്തിയത്. തഹസിൽദാർമാരും സർവേയർമാരും ഡെപ്യൂട്ടി കളക്‌ടർക്കൊപ്പം ഉണ്ടായിരുന്നു.