പറവൂർ: സർക്കാർ ജീവനക്കാരുടെ സഹകരണ ബാങ്കിന്റെ ജനസേവനകേന്ദ്രത്തിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ വൈറ്റില പാലത്തട്ടിൻ വീട്ടിൽ ബാലകൃഷ്ണനെ (69,ബാലു) പറവൂർ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ അഞ്ചിനാണ് സംഭവം. ആധാർ ഫോട്ടോകോപ്പിയെടുക്കുന്നതിനിടെ മേശപ്പുറത്ത് വച്ചിരുന്ന ജീവനക്കാരുടെ മൊബൈൽ ഫോണെടുത്ത് കടന്നുകളയുകയായിരുന്നു. മോഷണദൃശ്യം സി.സി ടിവിയിൽ പതിഞ്ഞതാണ് പ്രതിയെ കുടുക്കിയത്. എസ്.എച്ച് ഷോജോ വർഗീസ്, എസ്.ഐമാരായ പ്രശാന്ത് പി. നായർ, ഷാഹുൽ ഹമീദ്, കെ. അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.