കോലഞ്ചേരി: എം.ഒ.എസ്.സി നഴ്സിംഗ് കോളേജും റെഡ് ക്രോസ് സൊസൈറ്റിയും സംയുക്തമായി കക്കാട്ടുപാറ ഗവ.എൽ.പി സ്കൂളിൽ ഹെൽത്ത് ക്യാമ്പ് സംഘടിപ്പിച്ചു. പൂതൃക്ക പഞ്ചായത്ത് അംഗം സിനി ജോയ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ശോഭന സലീപൻ, ജിജി സി. വർഗീസ്, റെഡ് ക്രോസ് സൊസൈ​റ്റി ഓർഗനൈസിംഗ് സെക്രട്ടറി ലിജോ ജോർജ് എന്നിവർ സംസാരിച്ചു.