കൊച്ചി: പൈതൃക സംരക്ഷണത്തിനും ടൂറിസത്തിനും പ്രാധാന്യം നല്കി 25 വർഷത്തേക്കുള്ള കൊച്ചി മാസ്റ്റർ പ്ലാന് കൗൺസിലിന്റെ അംഗീകാരം.

അടുത്ത ആഴ്ച സർക്കാരിന് സമർപ്പിക്കും. പുതിയ അമൃത് മാസ്റ്റർ പ്ലാനിന് സർക്കാരിന്റെ അനുമതി ലഭിച്ചു കഴിഞ്ഞാൽ കോർപ്പറേഷൻ പരിധിയിൽ പുതിയ മാസ്റ്റർ പ്ലാനാണ് ബാധകമാകുക.

കൊവിഡിന് ശേഷം 2021ലാണ് മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കേരളത്തിൽ നിന്ന് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തിരഞ്ഞെടുത്ത 9 നഗരങ്ങളിൽ ഒന്നാണ് കൊച്ചി. അടുത്ത ഘട്ടത്തിൽ കൊച്ചി അർബൻ മേഖലാ മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ഈ പ്രദേശത്തുള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന ജോയിന്റ് പ്ലാനിംഗ് കമ്മിറ്റിയ്ക്കാണ് ചുമതല.

കഴിഞ്ഞ ഏപ്രിൽ 25ന് പൊതുജനങ്ങളിൽ നിന്ന് ആക്ഷേപാഭിപ്രായങ്ങൾ ക്ഷണിച്ച് കരട് മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിച്ചിരുന്നു. ഈ കാലയളവിൽ പൊതുജനങ്ങളിൽ നിന്ന് ലഭിച്ച് 173 പരാതികൾ കൂടി പരിഗണിച്ചാണ് മാസ്റ്റർ പ്ലാനിൽ പരിഷ്‌കാരങ്ങൾ വരുത്തിയത്. റോഡിന്റെ വീതി കൂട്ടൽ, കെട്ടിടങ്ങൾ പൊളിച്ചു നീക്കൽ തുടങ്ങിയവ സംബന്ധിച്ചായിരുന്നു പരാതികളേറെ.

ലോക്കൽ ഏരിയ പ്ലാൻ

മാസ്റ്റർ പ്ലാനിൽ ലോക്കൽ ഏരിയാ പ്ലാനിന് പ്രാധാന്യം നൽകും. വാ‌ർഡുകളിൽ ഓപ്പൺ സ്പേസ്, കളിസ്ഥലങ്ങൾ, പാർ‌ക്ക്, മാലിന്യ സംസ്കരണം, വെൽനസ് സെന്റർ, സ്വീവേജ്, കോമൺ അമിനിറ്റി സെന്റർ, അങ്കണവാടി എന്നിവ ഉൾപ്പെടെ നിർമ്മിക്കും. ഇതിന് അഹമ്മദാബാദ് സെപ്റ്റ് യൂണിവേഴ്സിറ്റിയുടെ സഹകരണം ഉണ്ടാകും. ജനുവരിയിൽ ഇതിന്റെ ചർച്ചകൾ നടക്കും.


പ്രസക്തഭാഗങ്ങൾ

ജിയോ റഫറൻസ് ചെയ്തബേസ്മാപ്പിൽ ജി.ഐ.എസ് പ്ലാറ്റ്‌ഫോമിലാണ് മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുള്ളത്.

മോഡ്യൂൾ മാപ്പിൽ സർവേ നമ്പറുകൾ രേഖപ്പെടുത്തിയിട്ടുള്ളതിനാൽ കെട്ടിട നിർമ്മാണാനുമതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടുതൽ എളുപ്പത്തിൽ ചെയ്യാൻ സാധിക്കും.

മെട്രോ കോറിഡോറിനിരുവശവും കൂടുതൽ എഫ്.എ.ആർ നൽകി കാൽനടയാത്രക്കാർക്കുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കും.

പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളും മാസ്റ്റർ പ്ലാനിലുണ്ട്.

മറൈൻ എക്സ്റ്റൻഷൻ പോലുള്ള പദ്ധതികളെ കുറിച്ചും മാസ്റ്റർ പ്ലാനിൽ പ്രതിപാദിച്ചിട്ടുണ്ട്.

ഭാവിയിൽ കൂടുതൽ നിക്ഷേപം ചെയ്യാൻ സാധിക്കുന്ന പ്രദേശങ്ങളും മാസ്റ്റർ പ്ലാനിൽ കണ്ടെത്തിയിട്ടുണ്ട്വോൾസെയിൽമാർക്കറ്റ്,അർബൻഅഗ്രികൾച്ചറൽഫെസിലിറ്റേഷൻസെന്റർ,ഐ.ടി ഇൻഡസ്ട്രീസ് എന്നീ സ്‌പെഷ്യൽ സോണുകളും മാസ്റ്റർ പ്ലാനിലുണ്ട്

പൈതൃക സംരക്ഷണത്തിനും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ഫോർട്ട് കൊച്ചിയോടൊപ്പം മട്ടാഞ്ചേരിയിലുംഹെരിറ്റേജ്‌സോൺ