
പള്ളുരുത്തി : കേന്ദ്ര സർക്കാരിന്റെ വിവിധ പതാക വാഹക പദ്ധതികളെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായുള്ള വികസിത് ഭാരത് സങ്കല്പ് യാത്രയുടെ ജില്ലയിലെ പര്യടനത്തിന് പള്ളുരുത്തിയിൽ തുടക്കമായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എൽ.പി.ജി ചീഫ് ജനറൽ മാനേജർ ആർ. രാജേന്ദ്രൻ ഫ്‌ളാഗ് ഓഫ് ചെയ്തു. പി. ഡി. മോഹൻകുമാർ, എം. സ്മിതി,ടി. ശിവൻ, അലക്‌സ് മാത്യു, ടി. വി. സുനിൽ കുമാർ, ജോബിൻ ജോർജ്ജ് തുടങ്ങിയവർ സംബന്ധിച്ചു. വിവിധ സർക്കാർ പദ്ധതികളെ കുറിച്ചുള്ള വിശദ വിവരങ്ങളും ലഘലേഖകളും യാത്രയോട് അനുബന്ധിച്ചു പങ്കു വച്ചു. ലഘു വീഡിയോകൾ പ്രദർശിപ്പിച്ചു. കൊച്ചി കോർപ്പറേഷനിലും വിവിധ മുനിസിപ്പാലിറ്റികളിലും പര്യടനം നടത്തും.