പറവൂർ: പറവൂർ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ സഞ്ചരിക്കുന്ന ലോക്അദാലത്ത് പുത്തൻവേലിക്കര പഞ്ചായത്തിൽ പരാതിപരിഹാരം നടത്തി. ഇരുപത് കേസുകളാണ് അദാലത്ത് പരിഗണിച്ചത്. പത്ത് കേസുകൾക്ക് തീർപ്പുകൽപ്പിച്ചു. റിട്ട. ജഡ്ജ് മുഹമ്മദ് യൂസഫ് നേതൃത്വം നൽകി. പറവൂർ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി അ‌ഡ്വ. വി.കെ. വർഗീസ്, ലീഗൽ വളന്റിയർമാരായ ഇ.എം. അലി, ഷഹന, പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി, വൈസ് പ്രസിഡന്റ് എം.പി. ജോസ്, സെക്രട്ടറി എൻ.എം. ഷാജിമോൻ തുടങ്ങിയവർ പങ്കെടുത്തു.