1

പള്ളുരുത്തി: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കലോത്സവം "വസന്തോത്സവം 2023" സംഘടിപ്പിച്ചു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ദീപം തെളിച്ചു. സമാപന സമ്മേളനം കെ. ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമ്മാനദാനം കെ. ബാബു എം.എൽ.എ നിർവഹിച്ചു. ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ. ഡി. പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം ദിപു കുഞ്ഞുകുട്ടി, വൈസ് പ്രസിഡന്റ് ജോബി പനക്കൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സാബു തോമസ്, മെറ്റിൽഡ മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു. വിഷ്ണു വിജയൻ കലാപ്രതിഭയായും ഹെയിൽ മേരി കലാതിലകമായും തിരഞ്ഞെടുത്തു.