ആലുവ: കേരള സംസ്ഥാന ലീഗൽ സർവീസ് അതോറിട്ടി (കെൽസ)യുടെ മൊബൈൽ അദാലത്ത് ആലുവ താലൂക്കിൽ പര്യടനം ആരംഭിച്ചു. ആലുവ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനും കുടുംബ കോടതി ജഡ്ജിയുമായ എ.എഫ്. വർഗീസ് പര്യടനം ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ ജഡ്ജി സുന്ദരം ഗോവിന്ദ്, അഡ്വ. പി.ജി. ജോസ്, സെക്രട്ടറി ടി.കെ. ഷഫീർ എന്നിവർ പങ്കെടുത്തു. ആലുവ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ മൊബൈൽ വാൻ സഞ്ചരിച്ച് പൊതുജനങ്ങളുടെ പരാതികൾ കേട്ട് പരിഹരിക്കുന്നതാണ് പദ്ധതി. ആലുവയിൽ നടന്ന അദാലത്തിൽ 80 കേസുകൾ പരിഗണിച്ചു. 20 കേസുകൾ തീർപ്പാക്കി. 19ന് പര്യടനം അവസാനിക്കും.