പറവൂർ: ചക്കുമരശേരി ശ്രീകുമാര ഗണേശമംഗലം മഹാക്ഷേത്രത്തിലെ തെക്കേചേരുവാരം താലപ്പൊലി മഹോത്സവ കൂപ്പൺ ഉദ്ഘാടനം തെക്കേചേരുവാരം സെക്രട്ടറി മണി നിർവഹിച്ചു. ആദ്യ കൂപ്പൺ നീണ്ടൂർ ശ്രീകുമാർ ഏറ്റുവാങ്ങി. ക്ഷേത്രം മേൽശാന്തി ഉണ്ണിക്കൃഷ്ണൻ, ക്ഷേത്രം സെക്രട്ടറി സജീവ് കല്ലേറ്റുംതറ, തെക്കേചേരുവാരം പ്രസിഡന്റ് വിശാലാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു.