വൈപ്പിൻ: തീരദേശമേഖലകളിൽ കരിയർ ഡെവലപ്പ്‌മെന്റിന്റെ ഭാഗമായി എക്‌സൈസ് വകുപ്പും എടവനക്കാട് ഇക്ബാൽ സ്മാരക വായനശാലയും സംയുക്തമായി അണിയിൽ കടപ്പുറത്ത് ആരോഗ്യസുരക്ഷ ലഹരിവിരുദ്ധ ക്യാമ്പെയ്ൻ സംഘടിപ്പിച്ചു.

വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. പി.എൻ. തങ്കരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ബി. സാബു അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ വി.എസ്. അനിൽകുമാർ ലഹരിവിരുദ്ധ സന്ദേശം നൽകി. കൊച്ചി സർക്കിൾ ഇൻസ്‌പെക്ടർ ഒഫ് എക്‌സൈസ് വി.സി. ബൈജു, ഞാറക്കൽ റേഞ്ച് അസി. ഇൻസ്‌പെക്ടർ വി.എം. ഹാരീസ്, ദാസ് കോമത്ത്, പ്രശോഭ് ഞാവേലി, വായനശാലാ പ്രസിഡന്റ് ജോസഫ് ബേസിൽ മുക്കത്ത്, പി. പി. സജീവ്, എം.ഡി. ജിബിൻ എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എസ്. സുരേഷ് ക്ലാസ് നയിച്ചു.