വൈപ്പിൻ: വൈപ്പിൻ ഗവ. കോളേജ് എസ്.എഫ്.ഐ യൂണിറ്റിന്റെയും വൈപ്പിൻ ലയൺസ് ക്ലബ് ഓഫ് കൊച്ചിൻ ഗ്രേറ്ററിന്റെയും നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം. എൽ.എ രക്തദാന സന്ദേശം നൽകി. ക്യാമ്പിന്റെ ഉദ്ഘാടനം എസ്. എഫ്. ഐ. ജില്ലാ ജോ. സെക്രട്ടറി ഋതു കൃഷ്ണ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് സജീഷ് അദ്ധ്യക്ഷനായി.
ലയൺസ് ക്ലബ് മുൻ ജില്ല ഗവർണർ സാബു കാരിക്കശേരി, ജേക്കബ് തളിയത്ത്, ചെറിയാൻ വട്ടത്തറ, ലയൺസ് ക്ലബ് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ജില്ലാ സെക്രട്ടറി ഔസേപ്പ് മാത്യൂസ് മാമ്പിള്ളി, സുരേഷ്, പുഷ്പ സുരേഷ്, എം. എസ്. എനോഷ്, അഫ്താബ് മുഹമ്മദ്, കെ. ആർ. സേതു, സിലാൻ സലിം എന്നിവർ സംസാരിച്ചു.