കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിൽ നിന്ന് 5 ടൺ പ്ലാസ്​റ്റിക് ക്ലീൻ കേരള കമ്പനിക്ക് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. അശോകകുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, പഞ്ചായത്ത് അംഗം ഷാജി ജോർജ്, ഹെൽത്ത് ഇൻസ്‌പെക്ടർ പി.എസ്. സ്മിത, എ.എ. സുരേഷ്,​ അജിത സുരേഷ് , ഗീതു കുഞ്ഞുമോൻ എന്നിവർ നേതൃത്വം നൽകി.