
കോഴിക്കോട് : പ്രമുഖ ജുവലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ആർട്ടിസ്ട്രി സ്റ്റോറിൽ 'ബ്രൈഡ്സ് ഒഫ് ഇന്ത്യ ഷോ' കോഴിക്കോട് മേയർ ബീന ഫിലിപ്പ്, മലബാർ ഗോൾഡ് ചെയർമാൻ എം പി അഹമ്മദ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയക്ടർമാരായ കെ പി. വീരാൻകുട്ടി, എ കെ നിഷാദ്, ശറീജ് വി എസ്, കോർപ്പറേറ്റ് മേധാവി ആർ. അബ്ദുൽ ജലീൽ, സോണൽ മേധാവി ജാവേദ് മിയാൻ, റീജിയണൽ ഹെഡ് സുബൈർ എം പി,എന്നിവർ പങ്കെടുത്തു. വിപുലമായ ഈ ഷോ ഡിസംബർ 16 മുതൽ 30 വരെ നീണ്ടുനിൽക്കും.
ബ്രൈഡ്സ് ഒഫ് ഇന്ത്യ ഷോയുടെ ഭാഗമായി ഇന്ത്യയിലെ നാനാഭാഗങ്ങളിലെയും വ്യത്യസ്ത ബ്രൈഡൽ കളക്ഷനുകളായ ഡിവൈൻ ബ്രൈഡ്, എത്നിക്സ് ബ്രൈഡ്, കശ്മീരി ബ്രൈഡ്, ഡയമണ്ട് ബ്രൈഡ്, പൊൾകി ബ്രൈഡ്, ഗുജറാത്തി ബ്രൈഡ്, ആന്ധ്രാ ബ്രൈഡ് എന്നിവയുടെ പ്രദർശനവും ഉപഭോക്താക്കൾക്കായി ഒരുക്കിട്ടുണ്ട്.