പറവൂർ: ജില്ലാ ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പ് നന്ത്യാട്ടുകുന്നം ആദർശ വിദ്യാഭവൻ സ്കൂളിൽ തുടങ്ങി. ആൺകുട്ടികളുടെ വിഭാഗത്തിൽ പത്തും പെൺകുട്ടികളുടെ വിഭാഗത്തിൽ ആറും ടീമുകളാണ് പങ്കെടുക്കുന്നത്. ജില്ലാ വോളിബാൾ അസോസിയേഷനും നന്ത്യാട്ടുകുന്നം ആദർശ വിദ്യാഭവൻ ട്രസ്റ്റും സംയുക്തമായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ മാനേജറും എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ സെക്രട്ടറിയുമായ ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. മുൻ വോളിബാൾ ദേശീയതാരവും ആദർശവിദ്യാഭവൻ ട്രസ്റ്റ് ചെയർമാനുമായ മൊയ്തീൻ നൈന ആദ്യ സർവീസ് ചെയ്തു. ഫ്രാൻസിസ് സേവിയർ ലൂയിസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി. തോമസ്, എം.ഡി. പ്രവീൺകുമാർ, ശിവശങ്കരൻ, ദീപ, ടി.ആർ. ബിന്നി തുടങ്ങിയവർ സംസാരിച്ചു. ചാമ്പ്യൻഷിപ്പ് ഇന്ന് വൈകിട്ട് സമാപിക്കും.