അങ്കമാലി: റോഡ് കുറുകെ കടക്കവേ മിനി ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. എം.സി റോഡിൽ വേങ്ങൂർ പള്ളിക്കുസമീപം ശനിയാഴ്ച പുലർച്ചെ 12.45 ഓടെയായിരുന്നു അപകടം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് ഇടിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വാഹനം അങ്കമാലി പൊലീസ് കസ്റ്റഡിയിലെടുത്തു.