കൊച്ചി: ഇന്ത്യക്കൊപ്പം കേരളവും വളരാൻ നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വരണമെന്ന് എൻ.ഡി.എ സംസ്ഥാന കൺവീനറും ബി.ഡി.ജെ.എസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. വൈ.എം.സി.എ ഹാളിൽ എൻ.ഡി.എ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു തുഷാർ.
എല്ലാ മേഖലയിലും തകർച്ച നേരിടുന്ന കേരളത്തിനൊരു മാറ്റമുണ്ടാകാൻ ഇരട്ട എൻജിൻ സർക്കാർ ആവശ്യമാണ്. ജാതിക്കും മതത്തിനും അതീതമായ വികസന സ്വപ്‌നം യാഥാർത്ഥ്യമാക്കിയത് നരേന്ദ്ര മോദി സർക്കാരാണ്. സ്വാതന്ത്ര്യത്തിനുശേഷം അക്രമവും അനീതിയുമില്ലാത്ത കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കേരളത്തിലെ വലത്-ഇടത് മുന്നണികളുടെ മതനിരപേക്ഷതയെന്താണെന്ന് ഏവർക്കും അറിയാം. ഇടത്-വലത് മുന്നണികൾ കേരളത്തെ തകർത്തതായും തുഷാർ പറഞ്ഞു.
എൻ.ഡി.എ ജില്ലാ ചെയർമാനും ബി.ജെ.പി ജില്ലാ പ്രസിഡന്റുമായ അഡ്വ.കെ.എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ചു.
ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി, നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ. ഗിരി, എസ്.ജെ.ഡി സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ. ജോണി.കെ ജോൺ, എൽ.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എച്ച്. രാമചന്ദ്രൻ, ആർ.എൽ.ജെ.പി സംസ്ഥാന ലീഗൽ കൺവീനർ അഡ്വ. ചന്ദ്രബാബു, ജെ.ആർ.പി. സംസ്ഥാന ജന. സെക്രട്ടറി പ്രദീപ് കുന്നുകര, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റും എൻ.ഡി.എ ജില്ലാ കൺവീനറുമായ അഡ്വ. ശ്രീകുമാർ തട്ടാരത്ത്, എൻ.ഡി.എ ജില്ലാ വൈസ് ചെയർമാൻ എൻ.പി. ശങ്കരൻകുട്ടി, കെ.കെ.സി ജില്ലാ പ്രസിഡന്റ് സി. സുചീന്ദ്രൻ, എൽ.ജെ.പി ജില്ലാ പ്രസിഡന്റ് ലാലു, എസ്.ജെ.ഡി ജില്ലാ പ്രസിഡന്റ് ജോഷി തോമസ്, ബി.ഡി.എം.എസ് സംസ്ഥാന പ്രസിഡന്റ് ഷീബ,ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ്, ബി.ജെ.പി നേതാക്കളായ എസ്. സജി, വി.കെ. ഭസിത്കുമാർ, എം.എൻ ഗോപി, ബി.ഡി.ജെ.എസ് നേതാക്കളായ പി.എസ്. ജയരാജ്, സുധീഷ് എന്നിവർ പ്രസംഗിച്ചു.