
പെരുമ്പാവൂർ: മഞ്ഞപ്പെട്ടി കുതിരപറമ്പ് പുതുശേരിവീട്ടിൽ പി.എ. മീതീൻ പിള്ളയുടെ (റിട്ട. അദ്ധ്യാപകൻ, ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ) ഭാര്യ പി. ഖദീജ (69) നിര്യാതയായി. കൊണ്ടോട്ടി മോങ്ങം പൂന്തല കുടുംബാംഗമാണ്. പെരുമ്പാവൂർ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രധാന അദ്ധ്യാപികയാണ്. കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് കുതിരപ്പറമ്പ് ജമാഅത്ത് പള്ളി കബർസ്ഥാനിൽ. മക്കൾ: അനീസ്, അദീബ, അലീഫ, അരീബ്. മരുമക്കൾ: എം.എ. അനീസ്, എം.എം യഹ്‌യ, അബ്സാന.