മൂവാറ്റുപുഴ: മാറാടി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൻ ആരോഗ്യ പ്രവർത്തകർ, ജൂനിയർ പബ്ലിക് ഹെൽത് നഴ്സ്, മിഡിൽ ലെവൽ സർവീസ് പ്രൊവൈഡർ നഴ്സ്, ആശ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർക്കായി "എലിപ്പനി പ്രതിരോധം " പരിശീലനം സംഘടിപ്പിച്ചു.മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ .പി .ബേബി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷൈനി മുരളി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബിജു കുര്യക്കോസ് ,മെഡിക്കൽ ഓഫീസർ ഡോ. കമൽജിത് എന്നി​വർ പകർച്ചവ്യാധി പ്രതിരോധത്തിൽ മാലിന്യ സംസ്കരണത്തിന്റെയും ഉറവിട നശീകരണത്തിന്റെയും പ്രാധാന്യത്തെ സംബന്ധിച്ച് വിശദീകരിച്ചു. തുടർന്ന് ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ജീനദാസ്, കെ.എസ്. സുരേഷ് എന്നിവർ ക്ലാസെടുത്തു. മാലിന്യസംസ്കരണ പ്രതിജ്ഞ, എലിപ്പനി പ്രതിരോധം സംബന്ധിച്ച വീഡിയോ പ്രദർശനം എന്നി​വയുമുണ്ടായിരുന്നു,