
വിടരും മുമ്പേ...നമ്മെ നിസാരരും നിസഹായരുമാക്കുന്ന ചില സമയങ്ങളുണ്ട്. അത്തരമൊരു നിമിഷത്തിലൂടെയാണ് എറണാകുളം സെൻട്രൽ എ.സി.പി ജയകുമാർ ഇന്നലെ കടന്നുപോയത്. കറുകപ്പിള്ളിയിൽ അമ്മയും പങ്കാളിയും ചേർന്നു കൊലപ്പെടുത്തിയ ഒന്നരമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പുല്ലേപ്പടി പൊതുശ്മശാനത്തിൽ എത്തിച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുകയാണ് എ.സി.പി ജയകുമാർ. കുടുംബാഗംങ്ങൾ ആരും ഏറ്റെടുക്കാത്തതിനെ തുടർന്ന് പതിനാല് ദിവസം മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പൊലീസിന്റ നേതൃത്വത്തിലാണ് സംസ്കരിച്ചത്