cyber-crime

പറവൂർ: പൊലീസിനെ അപകീർത്തിപ്പെടുത്താൻ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ച കേസിൽ മുനിസിപ്പൽ ടൗൺഹാളിന് സമീപം അമ്പാട്ട്കാവുവീട്ടിൽ സുമനെ (53) പറവൂർ പൊലീസ് അറസ്റ്റുചെയ്തു. അയ്യപ്പഭക്തരെ പൊലീസ് മർദ്ദിക്കുന്നതായുള്ള വ്യാജവാർത്ത ഫെയ്‌സ്‌ബുക്ക് പേജിൽ സുമൻ പോസ്‌റ്റ് ചെയ്തിരുന്നു. എഫ്.ബി പേജുകൾ പരിശോധിച്ച് നടപടി സ്വീകരിക്കാൻ തിരുവനന്തപുരം സൈബർ ഓപ്പറേഷൻ പൊലീസ് ഇൻസ്പെക്ടർ പറവൂർ പൊലീസിന് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. വീഡിയോ പോസ്‌റ്റ് ചെയ്യാൻ ഉപയോഗിച്ച ഫോണും കസ്‌റ്റഡിയിലെടുത്തു.