ralis-logo

കൊച്ചി:കാർഷിക മേഖലയിലെ മുൻനിരക്കാരായ റാലീസ് ഇന്ത്യ കൃഷി രീതികൾ ശക്തിപ്പെടുത്തുന്നതിനായുള്ള പുതിയ സിങ്ക് വളം വിപണിയിൽ അവതരിപ്പിക്കുന്നു. മണ്ണിന് ഗുണകരമാകുന്ന രീതിയിൽ അതുല്യവും പേറ്റന്റുള്ളതുമായ നയാസിങ്കാണ് റാലീസ് ഇന്ത്യ പുറത്തിറക്കുന്നത്.

സിങ്ക് സൾഫേറ്റിന് ബദലായി ഉപയോഗിക്കാൻ കഴിയുന്ന ഈ ഉത്പന്നം കാർഷിക രീതികളെ പരിവർത്തനം ചെയ്യുന്നതാണ്. സിങ്ക് സൾഫേറ്റിന് പകരമാകുന്നതും സർക്കാരിന്റെ ഫെർട്ടിലൈസർ കൺട്രോൾ ഓർഡറിന് അനുസൃതമായതും ഉയർന്ന ഗുണനിലവാരത്തിലുമുള്ളതാണ് നയാസിങ്ക്.

ഒൻപത് ശതമാനം മഗ്‌നീഷ്യവും അടങ്ങിയിട്ടുള്ളതിനാൽ സസ്യങ്ങളുടെ വളർച്ചയുടെ പ്രാരംഭ ഘട്ടത്തിൽ പ്രകാശസംശ്ലേഷണത്തെ ത്വരിതപ്പെടുത്തും. നെല്ല്, ഗോതമ്പ്, ചോളം, കരിമ്പ്, പയർ വർഗങ്ങൾ, എണ്ണക്കുരു, പച്ചക്കറികൾ, പരുത്തി, ചേമ്പ്, കടുക്, നിലക്കടല, സോയാബീൻ തുടങ്ങിയ വൈവിധ്യമാർന്ന വിളകൾക്ക് അനുയോജ്യമാണ് നയാസിങ്ക്. മണ്ണിലുള്ള പോഷക പരിഹാരങ്ങളിലൂടെ വിളകളുടെ കാർഷിക രീതികൾ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് റാലീസ് ഇന്ത്യ ലിമിറ്റഡ്.